ഹരിപ്പാട്: ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്ന കടുത്ത കുടിവെളളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികൾ ഇന്ന് ജല അതോറിറ്റി ഓഫീസിൽ സമരം നടത്തും. 18 പഞ്ചായത്തംഗങ്ങളും രണ്ടു ബ്ലോക്കു പഞ്ചായത്തംഗങ്ങളും ചേർന്ന് ഹരിപ്പാട് അസി.എക്‌സി.എൻജിനീയറുടെ കാര്യാലയത്തിലാണ് സമരം നടത്തുന്നത്.