
മാരാരിക്കുളം: പഠനത്തിൽ ഉന്നത നിലവാരം പുലർത്തിയ വിദ്യാർത്ഥികളെ മണ്ണഞ്ചേരിയിലെ സാംസ്‌കാരിക സംഘടനയായ 'മലയാളി' കുടുംബ സഹായ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. മണ്ണഞ്ചേരി രശ്മി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് അഡ്വ എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് പി.ഗിരിജൻ അദ്ധ്യക്ഷനായി.ജില്ലാ പഞ്ചായത്തംഗം അഡ്വ.ആർ.റിയാസ്,ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എ.സബീന,മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ.ജുമൈലത്ത്,വിപ്ലവ ഗായിക പി.കെ.മേദിനി,ആലപ്പുഴ വ്യവസായ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ കെ.എസ്.വിനയകുമാർ,ജി.ജയതിലകൻ,എം.കെ.ഹരിലാൽ,എം.പി.ജോയ്,വി.എൻ.നടരാജൻ,കെ.ജി.സാത്വികൻ , എൻ.ആർ.അജയകുമാർ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ എസ്.നവാസ് സ്വാഗതവും പി. ബോസ് നന്ദിയും പറഞ്ഞു.