മാവേലിക്കര: ചെട്ടികുളങ്ങര 1297ാം നമ്പർ എ൯.എസ്.എസ് കരയോഗത്തിൽ മന്നം ജയന്തി ആചരണം നടത്തി. കരയോഗം പ്രസിഡന്റ് അഡ്വ.എസ്.എസ് പിള്ള ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നടത്തി. സെക്രട്ടറി കെ.ശശിധരൻ, ആർ.ബാലകൃഷ്ണപിള്ള, ശ്രീകുമാർ, ‌വി.രാധാകൃഷ്ണപിള്ള, ശിവപാലൻ, സദാശിവൻ നായർ, പ്രവീൺ, രാധാകൃഷ്ണൻ നായർ, വസന്ത ഉണ്ണികൃഷ്ണൻ, ജയകുമാരി എന്നിവർ പങ്കെടുത്തു. മാവേലിക്കര: മഞ്ഞാടിത്തറ 36ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ മന്നത്ത് പത്മനാഭന്റെ ജന്മദിനം ആചരിച്ചു. ക്ഷേത്രത്തിൽ വഴിപാടുകൾ, ഛായ ചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചന, അനുസ്മരണ സമ്മേളനം എന്നിവ നടന്നു. ജയന്തി സമ്മേളനം പ്രതിനിധി സഭ അംഗം ചേലക്കാട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ജി.മോഹനൻ പിള്ള അധ്യക്ഷനായി. കരയോഗം സെക്രട്ടറി ഡോ.വി.സുനിൽ, വി.ശ്രീകുമാർ, കെ.ഗോപാലകൃഷ്ണപിള്ള, അർജുൻ.എസ് കുമാർ, എൻ.ചന്ദ്രൻ ഉണ്ണിത്താൻ, കെ.രാജേന്ദ്രൻ പിള്ള, ആർ.രവികുമാർ, എസ്.രഘു, വി.എസ് ചന്ദ്രകൈമൾ, വി.എസ് ഗോപിനാഥപിള്ള, സുമംഗല.എം പിള്ള, യമുനാദേവി സോമൻ, ഗാർഗി.ആർ, ഹരിച്ചന്ദന എന്നിവർ സംസാരിച്ചു. മാവേലിക്കര: ഉമ്പർനാട് തെക്ക് 2502ാം നമ്പർ കരയോഗത്തിൽ ജന്മദിന ആഘോഷത്തോടെനുബന്ധിച്ച് പുഷ്പാർച്ചന നടത്തി. എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്‌ എസ്.ഉണ്ണികൃഷ്ണപിള്ള അദ്ധ്യക്ഷനായി. കരയോഗം സെക്രട്ടറി ഹരിദാസൻപിള്ള, ബി.കെ.മാധവൻ നായർ, രാമചന്ദ്രൻപിള്ള, ശശിധരൻനായർ, ശോഭനാമ്മ സരോജിനി അമ്മ തുടങ്ങിയവർ പങ്കെടുത്തു.