photo

ചേർത്തല: യൂത്ത് കോൺഗ്രസ് ചേർത്തല നിയോജകമണ്ഡലം കമ്മ​റ്റിയുടെ നേതൃത്വത്തിൽ നടത്തിയ വർഗീയതയ്‌ക്കെതിരെയുള്ള കാമ്പയിൻ യുണൈ​റ്റഡ് ഇന്ത്യ ഐക്യ സദസ് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം ഉദ്ഘടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എൻ.പി.വിമൽ അദ്ധ്യക്ഷത വഹിച്ചു. വയലാർ ശരത്ചന്ദ്രവർമ്മ മുഖ്യപ്രഭാഷണം നടത്തി.കെ.പി.സി.സി മുൻ സെക്രട്ടറി എസ്.ശരത്, കെ.ആർ.രൂപേഷ്, അരുൺ.എസ്.കു​റ്റിക്കാട്,വി.എൻ.അജയൻ, മധു വാവക്കാട്,ടി എച്ച്.സലാം, ആർ. ശശിധരൻ, സജി കുര്യാക്കോസ്, എസ്.സഹീർ,അജയ് ജ്യൂവൽ കുര്യാക്കോസ്, ആർ.രവിപ്രസാദ് എന്നിവർ സംസാരിച്ചു.