ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ ഫ്ലാഷ് ഷിപ്പ് പ്രോഗ്രാമായ കേരള നോളജ് ഇക്കോണമി മിഷന്റെ ജില്ലാ തല തൊഴിൽമേള വ്യാഴാഴ്ച്ച രാവിലെ 8 മുതൽ നടക്കുന്ന പുന്നപ്ര കാർമ്മൽ എൻജിനീയറിംഗ് കോളേജിൽ ഉദ്യോഗാർത്ഥികൾക്ക് എത്തുന്നതിനുള്ള സൗകര്യത്തിനായി അന്ന് അറവുകാട്, പുന്നപ്ര എന്നീ സ്റ്റോപ്പുകളിൽ സൂപ്പർഫാസ്റ്റ് വരെയുള്ള ബസുകൾക്ക് കെ.എസ്.ആർ.ടി.സി ഓപ്പറേഷൻസ് വിഭാഗം താൽക്കാലികമായി സ്റ്റോപ്പ് അനുവദിച്ചു.