ആലപ്പുഴ: രാമങ്കരി എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു വന്ന നാഷണൽ സർവ്വീസ് സ്കീം സപ്തദിന ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളന ഉദ്ഘാടനവും,ക്യാമ്പ് അംഗങ്ങൾ തയ്യാറാക്കിയ കയ്യെഴുത്തു പത്രിക പ്രകാശന കർമ്മവും എൻ.എസ്.എസ് കുട്ടനാട് താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ നിർവ്വഹിച്ചു. കെ.സി. കലാകുമാരി അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ പാർവതി, ഡേവിഡ് അച്ചൻ കുഞ്ഞ്, ആദിത്യൻ തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ പ്രോഗ്രാം ഓഫീസർ ഡോ.അരുൺ ഭാസ്കർ നന്ദി​ പറഞ്ഞു.