sdenir
സീനിയർ സിറ്റിസൺ ഫോറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നടത്തിയ കൂട്ട ധർണ

ആലപ്പുഴ: വയോജനങ്ങൾക്കുള്ള യാത്രാ ആനുകൂല്യം പിൻവലിച്ച റെയിൽവേയുടെ നടപടിക്കെതിരെ സീനിയർ സിറ്റിസൺ ഫോറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ കൂട്ട ധർണ നടത്തി. ജില്ലാ പ്രസിഡന്റ് എം.ശ്രീകുമാരൻ തമ്പി ധർണ ഉദ്ഘാടനം ചെയ്തു. ജില്ല ട്രഷറർ നടരാജൻ അദ്ധ്യക്ഷത വഹിച്ചു. വിശ്വനാഥപിളള, കെ.കുട്ടപ്പൻ, പി.കെ.മുരളി, എസ്.ജി.എസ്.ഉണ്ണിത്താൻ, രവീന്ദ്രൻ പിളള എന്നിവർ സംസാരിച്ചു.