tvr
വല്ലേത്തോട് നടന്ന സർവ്വകക്ഷിയോഗം കുത്തിയതോട് എസ്.എച്ച്.ഒജ.പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു.

തുറവൂർ:കോടംതുരുത്ത് പഞ്ചായത്തിലെ പടിഞ്ഞാറൻ മേഖലയിൽ വർദ്ധിച്ചു വരുന്ന ഗുണ്ടാ-മയക്കുമരുന്ന് മാഫിയകൾക്കെതിരെ സ്ത്രീകളും യുവാക്കളുമടങ്ങുന്ന 35 അംഗ ജനകീയ സമിതി രൂപീകരിച്ചു. പ്രദേശത്ത് സമാധാന അന്തരീക്ഷം തിരികെ കൊണ്ടുവരുവാനുള്ള ഭാവി പ്രവർത്തനങ്ങൾക്ക് രൂപം നൽകുവാൻ ജനകീയ സമിതി തീരുമാനിച്ചു. വല്ലേത്തോട് ജെ.ആർ.ജെ പുരയിടത്തിൽ ചേർന്ന സർവ്വകക്ഷിയോഗം കുത്തിയതോട് എസ്.എച്ച്.ഒ. ജെ.പ്രദീപ് ഉദ്ഘാടനം ചെയ്തു. കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനീഷ് ഇല്ലിക്കൽ അദ്ധ്യക്ഷനായി. എക്സൈസ് സിവിൽ ഓഫീസർ ജയകുമാർ ,ബി.ജെ.പി. സംസ്ഥാന സമിതി അംഗം സി.മധുസൂദനൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജെയിംസ് ആലത്തറ, ഗീത ഉണ്ണി, സി.പി.എം. ബ്രാഞ്ച് സെക്രട്ടറി സി.എം. ശിവൻ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ട്രിഫിൻ, എസ്.യു.സി.ഐ.( കമ്മ്യൂണിസ്റ്റ് ) ലോക്കൽ കമ്മിറ്റി അംഗം കെ.പ്രതാപൻ, കെ.പി.എം.എസ് ശാഖാ സെക്രട്ടറി രാജേഷ്, ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്രമോദ്, സീക്രട്ട് ആരോ രക്ഷാധികാരി ജോയി പാലക്കാത്തറ, സെക്രട്ടറി രഗനീഷ് തുടങ്ങിയവർ സംസാരിച്ചു.