ആലപ്പുഴ: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിൽ പങ്കാളികളായ ആർ.എസ്.എസ് നേതാക്കളെ പൊലീസ് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതായി എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി ജോൺസൺ കണ്ടച്ചിറ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി അടക്കമുള്ള നേതാക്കൾക്കെതിരെ അന്വേഷണം നടത്താൻ തയ്യാറായിട്ടില്ല. ആർ.എസ്.എസ് അജണ്ട നടപ്പാക്കാൻ പൊലീസ് ശ്രമിക്കുന്നത് സംസ്ഥാനത്ത് ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കും. പ്രകോപനപരമായ പ്രസംഗങ്ങളും പ്രസ്താവനകളും നടത്തി അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് ബി.ജെ.പി നേതാക്കൾ നടത്തുന്നെന്നും ജോൺസൺ ആരോപിച്ചു. എസ്.ഡി.പി.ഐ സംസ്ഥാനസമിതിയംഗം വി.എം. ഫൈസൽ, ജില്ലപ്രസിഡന്റ് കെ. റിയാസ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.