ആലപ്പുഴ: തണ്ണീർമുക്കം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ താത്കാലിക ഡ്രൈവറെ നിയമിക്കുന്നതിനുള്ള വാക്-ഇൻ- ഇന്റർവ്യൂ 11ന് രാവിലെ 11ന് തണ്ണീർമുക്കം പഞ്ചായത്തിൽ നടക്കും.ഹെവി ഡ്രൈവിംഗ് ലൈസൻസും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യതാരേഖയുടെയും സാങ്കേതിക പരിഞ്ജാനം തെളിയിക്കുന്ന സാക്ഷ്യപത്രത്തിന്റെയും അസലും പകർപ്പും ഹാജരാക്കണം. ഫോൺ: 9645223801.