grantha-shala

മാന്നാർ: കുരട്ടിക്കാട് നാഷണൽ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ 'ലഹരി നിർമ്മാർജനത്തിലെ സ്ത്രീ പങ്കാളിത്തം" എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസും വിമുക്തി ക്ലബ് രൂപീകരണവും നടത്തി. ഗ്രന്ഥശാലാ ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് എൽ.പി സത്യപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. മാന്നാർ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ വത്സല ബാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. മാന്നാർ എൻ.എസ് ടി.ടി.ഐ അധ്യാപിക സിന്ധു പരടയിൽ വിഷയാവതരണം നടത്തി. ഡോ. കെ.ബാലകൃഷ്ണപിള്ള, വീണ രാജീവ് എന്നിവർ പ്രസംഗിച്ചു.