ആലപ്പുഴ : ഇരട്ട കൊലപാതകങ്ങൾക്ക് ശേഷം ജില്ലയിൽ ശാന്തിയും സമാധാനവും നിലനിർത്താൻ കോൺഗ്രസ് ' മാനവസൗഹാർദ്ദ സന്ദേശ സത്യഗ്രഹം ' സംഘടിപ്പിച്ചു. ബോട്ട് ജെട്ടിയിലെ ആലുക്കാസ് ഗ്രൗണ്ടിൽ ഇന്നലെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ നടന്ന സത്യഗ്രഹത്തിൽ നൂറ് കണക്കിന് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. വർഗീയതയെ താലോലിക്കുന്ന പിണറായി വിജയനും സി.പി.എമ്മും രാഷ്ട്രീയ ലാഭത്തിനു വേണ്ടി നടത്തുന്ന അടവുനയമാണ് സംസ്ഥാനത്ത് വർഗീയ ധ്രുവീകരണത്തിനും കൊലപാതക രാഷ്ട്രീയത്തിനും കാരണമെന്ന് സത്യഗ്രഹം ഉദ്ഘാടനം ചെയ്ത എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
അധികാരത്തിലേക്ക് മടങ്ങി വന്നില്ലെങ്കിലും വർഗീയതയുമായി സന്ധിചെയ്യുന്ന പ്രശ്‌നമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. വർഗീയതയ്‌ക്കെതിരെയുള്ള നിലപാടാണ് കോൺഗ്രസിന്റെ ശക്തി. അധികാര രാഷ്ട്രീയത്തിന് രണ്ടാമത്തെ പരിഗണനയാണ് കോൺഗ്രസ് നൽകുന്നതെന്നും സതീശൻ പറഞ്ഞു.
വർഗീയ കക്ഷികൾക്കു വേണ്ടി മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യ പ്രസ്ഥാനങ്ങളെ തകർക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി. ബാബുപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. പി.സി.വിഷ്ണുനാഥ്, കെ.ബാബു, വി.ടി. ബൽറാം, അഡ്വ.എം ലിജു, അഡ്വ. ഷാനിമോൾ ഉസ്മാൻ, എ.എ.ഷുക്കൂർ, അഡ്വ.ഡി.സുഗതൻ, എം.ജെ.ജോബ്, കെ.പി.ശ്രീകുമാർ, എം.മുരളി, അഡ്വ.കോശി.എം.കോശി, അഡ്വ.ജോൺസൺ എബ്രഹാം, ബി. ബൈജു, സി.കെ. ഷാജിമോഹൻ, എ.കെ.രാജൻ, വേലംചിറ സുകുമാരൻ, കറ്റാനം ഷാജി, അഡ്വ. ഇ.സമീർ, എൻ.രവി, എസ്.ശരത്ത്, സുനിൽ പി.ഉമ്മൻ, പ്രൊഫ.നെടുമുടി ഹരികുമാർ, എബി കുര്യാക്കോസ്, ലാൽ വർഗീസ് കൽപ്പകവാടി, കെ.വി. മേഘനാദൻ, അഡ്വ.കെ.ആർ. മുരളിധരൻ, അഡ്വ.പി.എസ്. ബാബുരാജ്, സജി ജോസഫ്, തോമസ് ജോസഫ്, ബാബു ജോർജ്, ഐസക്ക് മാടവന , ജയലക്ഷ്മി അനിൽകുമാർ, ടി. സുബ്രമണ്യദാസ്, ജി. സഞ്ജീവ് ഭട്ട്, ടി.വി. രാജൻ, ബിന്ദു ബൈജു, ജി. ബൈജു, ടിജിൻ ജോസഫ് എന്നിവർ നേതൃത്വം നൽകി.