thmallakkal
കുമാരപുരം രണ്ടാം വാർഡിൽ കാൻസർ രോഗികൾക്കും നിർദ്ധനർക്കുമുള്ള സഹായവിതരണ ചടങ്ങ് ജില്ലാ പഞ്ചായത്ത്‌ അംഗം ജോൺ തോമസ് ഉദ്ഘാടനം ചെയ്യുന്നു

ഹരിപ്പാട് : കുമാരപുരം രണ്ടാം വാർഡിൽ ദി ചർച്ച് ഒഫ് ഗോഡ് താമല്ലാക്കലിന്റെ സഹകരണത്തോടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ 250 ദിനങ്ങൾ പിന്നിടുന്നതിനോടനുബന്ധിച്ചു കാൻസർ രോഗികൾക്കും നിർദ്ധനർക്കും സഹായം വിതരണം ചെയ്തു. ചടങ്ങിൽ രണ്ടാംവാർഡ് മെമ്പർ കെ.സുധീർ അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ സജി കുര്യൻ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത്‌ അംഗം ജോൺ തോമസ് ഉദ്ഘാടനം ചെയ്തു. ക്യാൻസർ രോഗികൾക്കുള്ള കിറ്റ് വിതരണം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ഒ.സൂസി നിർവഹിച്ചു. തൃക്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് എസ്. വിനോദ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം. യമുന, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി. പ്രസന്ന, കവിതരാജേഷ്, ലത ശരവണ എന്നിവരും ജീവകാരുണ്യ, പൊതു പ്രവർത്തകരായ കെ.സുരേന്ദ്രൻ,എം.വിജയപ്പൻ,മുഹമ്മദ്‌ ഷെമീർ, അബിൻ,പി.ജെ.തോമസ്, ജോയ് ചാണ്ടി, രവീന്ദ്രൻപിള്ള, എ.കെ.മധു,ഹരികുമാർ, രമേശൻ എന്നിവർ പങ്കെടുത്തു. മുൻ മെമ്പർ പി. ജെ. അമ്മിണി നന്ദി പറഞ്ഞു.