area-sammeelanam
സി.പി.എം ചാരുംമൂട് ഏരിയാ സമ്മേളനം ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്യുന്നു

ചാരുംമൂട് : കൊവിഡ് കാലത്ത് പോലും കേന്ദ്ര സർക്കാരും കോർപറേറ്റുകളും രാജ്യത്തെ ജനങ്ങളെ ചൂഷണം ചെയ്യുകയാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ പറഞ്ഞു. ചാരുംമൂട് വിപഞ്ചിക ഓഡിറ്റോറിയത്തിൽ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി​ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്നലെ രാവിലെ 10 ന് സമ്മേളന പ്രതിനിധികൾ രക്തസാക്ഷികൾക്ക് പുഷ്പാർച്ചന നടത്തിയ ശേഷം മുതിർന്ന പാർട്ടിയംഗം പി.ആർ. കൃഷ്ണൻ നായർ എസ് രാജേഷ് നഗറിൽ പതാക ഉയർത്തി. മന്ത്രി സജി ചെറിയാൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി.ബി.ചന്ദ്രബാബു, സി.എസ്.സുജാത , എം.എസ്.അരുൺകുമാർ എം.എൽ.എ , ജി.ഹരിശങ്കൾ, കെ.എച്ച് ബാബുജാൻ, എ.മഹേന്ദ്രൻ, ബാലഗോപാൽ കെ.രാഘവൻ ,ആർ.രാജേഷ്, ജി.രാജമ്മ തുടങ്ങിയവർ സംസാരിച്ചു.

ഏരിയാ സെക്ടറി ബി.ബിനു റിപ്പോർട്ട് അവതരിപ്പിച്ചു. വി.വിനോദ് രക്തസാക്ഷി പ്രമേയവും, ബി. വിശ്വൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗത സംഘം പ്രസിഡന്റ് കെ.ആർ.അനിൽകുമാർ സ്വാഗതം പറഞ്ഞു. വി.കെ.അജിത്ത്, എസ്.രജനി, വി.വിനോദ്, ആർ.ബിനു എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്.

പ്രതിനിധി സമ്മേളനം ഇന്ന് വൈകിട്ട് .സമാപിക്കും.