 
ചാരുംമൂട് : ക്ഷീര വികസന വകുപ്പിന്റെയും ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ തത്തംമുന്ന ക്ഷീരസംഘത്തിൽ നടന്ന ക്ഷീരകർഷക സംഗമം എം.എസ്. അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി അദ്ധ്യക്ഷത വഹിച്ചു. മികച്ച ക്ഷീരകർഷകരെയും എം.എൽ.എ ആദരിച്ചു.
ജനറൽ കൺവീനർ എസ്. രഘുനാഥൻ പിള്ള റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സ്വപ്ന സുരേഷ്, കെ.ആർ. അനിൽകുമാർ, കെ.ദീപ, ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനൂഖാൻ , ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.തുഷാര, നികേഷ് തമ്പി, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.എം.ഹാഷിർ, കെ. സുമ,ആർ.സുജ, ബി.ഡി.ഒ ദിൽഷാദ്, സ്വാഗത സംഘം ചെയർമാൻ അശോക് കുമാർ തുടങ്ങിയവർ സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി നടന്ന ക്ഷീര വികസന സെമിനാറിൽ ആലപ്പുഴ അസി.ഡയറക്ടർ യു.അക്ബർ ഷാ മോഡറേറ്ററായിരുന്നു. എം.എഫിന, എം.ബി. സുഭാഷ് എന്നിവർ വിഷയാവതരണം നടത്തി.