 
കുട്ടനാട് : സംസ്ഥാന സർക്കാരിന്റെ "സുഭിക്ഷ കേരളം'' പദ്ധതിയുടെ ഭാഗമായി വെളിയനാട് ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പുളിങ്കുന്ന് ഗ്രാമ പഞ്ചായത്ത് നാലാം വാർഡിൽ പുതിയാട്ടിൽ പാടശേഖരം കൃഷിക്കനുയോജ്യമാക്കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എം.വിശ്വംഭരൻ വിത ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ടി.ജോസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ അഡ്വ. പ്രീതി സജി സ്വാഗതം പറഞ്ഞു. സരിത സന്തോഷ് ,ആശാദാസ് , സന്ധ്യ സുരേഷ്, സൗമ്യ സനൽ , സബിത രാജേഷ് , റോജി മണല , പ്രമോദ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. ലക്ഷ്മിക്കുട്ടിയമ്മ , അനിൽ കുമാർ, സുചിത്ര ,ബിനു തോമസ് എന്നിവർ പങ്കെടുത്തു.