ചാരുംമൂട് : താമരക്കുളം നെടിയാണിക്കൽ ദേവീക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം 5 മുതൽ 11 വരെ നടക്കും. കന്യാകുമാരി സേതുലക്‌ഷ്മിപുരം വിമൽ വിജയ് ആണ് യജ്ഞാചാര്യൻ. സപ്താഹ ദിനങ്ങളിൽ രാവിലെ 5 -30 ന് ഗണപതി ഹോമം 6.30 ന് വിഷ്ണു സഹസ്രനാമജപം ,7 ന് ഗ്രന്ഥപൂജ, 7-30 ന് ഭാഗവത പാരായണം, 1 ന് പ്രസാദമൂട്ട്, 2 -ന് ഭാഗവത പാരായണം (തുടർച്ച) രാത്രി 7 ന് നാമജപം, 7-15 ന് അദ്ധ്യാത്മിക പ്രഭാഷണം, ഭജന എന്നിവ നടക്കും. 8 ന് രാത്രി 9 ന് കുത്തിയോട്ടച്ചുവടും പാട്ടും. സമാപന ദിവസമായ 11 ന് രാവിലെ 5-30 ന് മഹാമൃത്യുഞ്‌ജയഹോമം, 11 ന് ശുക പൂജ 12-30 ന് സമൂഹസദ്യ,4-30 ന് അവഭൃഥസ്നാന ഘോഷയാത്ര, രാത്രി 8 - 30 ന് കടമ്മനിട്ട ഗോത്രകലാ കളരിയുടെ പടയണിയും നടക്കും.