കായംകുളം: മൃഗ സംരക്ഷണ വകുപ്പിന്റെ കീഴിൽ കായംകുളം നഗരസഭയുടെയും ഓണാട്ടുകര വികസന ഏജൻസിയുടെയും സംയുക്താഭിമുഖ്യത്തിൽ കായംകുളം നഗരസഭയി​ലെ 44 വാർഡുകളി​ലും പോത്തു കുട്ടികളെ വിതരണം ചെയ്തു.

നഗരസഭ ചെയർപേഴ്സൺ പി.ശശികല ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ ജെ. ആദർശ് അദ്ധ്യക്ഷത വഹിച്ചു.