പൂച്ചാക്കൽ : തൈക്കാട്ടുശേരി പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സി.സി ടിവി. കാമറകൾ പ്രവർത്തനക്ഷമമല്ലെന്ന് ആരോപിച്ച് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ യൂത്ത് കോൺഗ്രസ് തൈക്കാട്ടുശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ഉപവാസ സമരം നടത്തും. ഡി.സി.സി. സെക്രട്ടറി എൻ.ശ്രീകുമാർ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് കെ.പി. അരുൺ കുമാറിനെ ഷാൾ അണിയിച്ച് സമരം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ടിജിൻ ജോസഫ്, നിയോജക മണ്ഡലം പ്രസിഡന്റ് നിധീഷ് ബാബു, ഗാന്ധി ദർശൻ ജില്ലാ പ്രസിഡന്റ് അഡ്വ.എസ് രാജേഷ് തുടങ്ങിയവർ പങ്കെടുക്കും.