
രണ്ട് പേർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ
ആലപ്പുഴ: ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രൺജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ, കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടു പേർ ഉൾപ്പെടെ മൂന്ന് എസ്.ഡി.പി.ഐ പ്രവർത്തകരെ പ്രത്യേക അന്വേഷണ സംഘം അറസ്‌റ്റു ചെയ്‌തു. ഇതോടെ കൃത്യത്തിൽ പങ്കെടുത്ത ആറു പേർ പിടിയിലായി.
പ്രതികളെ രക്ഷപ്പെടാൻ സഹായിക്കുകയും തെളിവു നശിപ്പിക്കുകയും ചെയ്‌ത ആലപ്പുഴ മുല്ലാത്ത് വാർഡിൽ ഷീജ മൻസിലിൽ സുഹൈലാണ് (24) അറസ്‌റ്റിലായത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരെ തിരിച്ചറിയൽ പരേഡിന് വിധേയമാക്കേണ്ടതിനാൽ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇതോടെ കേസിൽ ആകെ 14 പേർ അറസ്‌റ്റിലായി.