ambala

അമ്പലപ്പുഴ : പുതുവത്സര തലേന്ന് രാത്രിയിലെ നിയന്ത്രണം ലം​ഘി​ച്ചെ​ന്നാ​രോ​പി​ച്ച് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ യുവാവിനെ പൊ​ലീ​സ് കസ്റ്റഡി​യി​ലെടുത്ത് മ​ർ​ദ്ദിച്ചതായി പ​രാ​തി. പു​ന്ന​പ്ര മാടവന തോപ്പിൽ പ്രകാശ് ബാബുവിന്റെ മകൻ അ​മ​ൽ ബാ​ബു​വിനാണ് (29) മർദ്ദനമേറ്റത്. അമലിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലാ പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും ഉൾപ്പെടെ പരാതി നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു. ഭയന്നു പോയ അമൽ ഇന്നലെയാണ് മാദ്ധ്യമങ്ങളോട് മർദ്ദനവി​വരം വെളി​പ്പെടുത്തി​യത്.

അമൽ പറയുന്നത് : ഡി​സം​ബ​ർ 31ന് ​രാ​ത്രി​യി​ൽ സഹോദരിയെ ഭർതൃഗൃഹത്തിലാക്കിയ ശേഷം ബൈക്കിൽ മടങ്ങി വരവേ പത്തരയോടെ വണ്ടാനം പടിഞ്ഞാറ് പാണ്ടിമുക്കിന് സമീപം പൊലീസ് തടഞ്ഞു നിറുത്തി. കാര്യം പറഞ്ഞിട്ടും പൊലീസ് തട്ടിക്കയറി. തുടർന്ന് മർദ്ദിച്ച ശേഷം ജീപ്പിൽ കയറ്റി പുന്നപ്ര പൊലീസ് സ്റ്റേഷനിലെത്തി​ച്ചു. ഇവി​ടെ വച്ച് ലാത്തി കൊണ്ട് കാലിലും മറ്റും മർദ്ദിച്ചു. കൈയിലുണ്ടായിരുന്ന ഐ ഫോൺ വാങ്ങി എസ്.ഐ നിലത്തെറിഞ്ഞുടച്ചു. പിറ്റേന്ന് രാവിലെ പതിനൊന്നോടെ ബന്ധുക്കളെ വിളിച്ചുവരുത്തി ജാമ്യത്തിൽ വിട്ടയക്കുകയായി​രുന്നു. അതിനു മുമ്പ് ആലപ്പുഴ ജനറൽ ആശുപത്രിയിൽ അമലിനെ പൊലീസുകാർ കൊണ്ടു പോയെങ്കിലും ബൈക്കി​ൽ നിന്ന് വീണതാണെന്നേ പറയാവുള്ളുവെന്ന് അമലിനെ ഭീഷണിപ്പെടുത്തി.

ജാമ്യത്തിലിറങ്ങിയ അമലിനെ ഒന്നാം തീയതി​ സ്വകാര്യ ആശുപത്രിയിൽ വീട്ടുകാർ കൊണ്ടു പോയി ചി​കി​ത്സ തേടി​. തിരികെ വീട്ടിലെത്തിയിട്ടും നടക്കാനും മൂത്രമൊഴിക്കാനും ബുദ്ധിമുട്ടിയ അമലിനെ ഇന്നലെ വൈകിട്ടോടെ ആലപ്പുഴ മെഡിക്കൽ കോളേജ്ശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

അതേ സമയം,അമലി​നെ കസ്റ്റഡി​യി​ലെടുത്തെങ്കി​ലും പെറ്റി​ കേസെടുത്ത് വി​ട്ടയച്ചെന്നും, മർദ്ദി​ച്ചെന്ന ആരോപണം തെറ്റാണെന്നും പുന്നപ്ര പൊലീസ് അറി​യി​ച്ചു.