ph

കായംകുളം: കവിയും ഗാനരചയിതാവുമായിരുന്ന അനിൽ പനച്ചൂരാന്റെ ഒന്നാം ചരമ വാർഷികം വീട്ടുവളപ്പിൽ നടന്നു. രാവിലെ മുതൽ നിരവധി ആളുകൾ വീട്ടിലെത്തി പുഷ്പാർച്ചനയിൽ പങ്കാളികളായി.

അനുസ്മരണ യോഗം യോഗത്തിൽ വാർഡ് മെമ്പർ ആർ.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി കായംകുളം നിയോജക മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ രാംദാസ് അനുസ്മരണ പ്രഭാഷണം നടത്തി. പാലമുറ്റത്ത് വിജയകുമാർ, കെ.പ്രസാദ്, പി.കെ സജി ,മഹിളാ മോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് സരസ്വതീ രമേശ് തുടങ്ങിയവർ പങ്കെടുത്തു.