tv-r
അരൂർ വട്ടക്കേരിൽ ഘണ്ടാകർണ്ണ ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞത്തിന് എസ്.പി.സന്തോഷ് തന്ത്രി ഭദ്രദീപ പ്രകാശനം നിർവഹിക്കുന്നു

അരൂർ: അരൂർ വട്ടക്കേരിൽ ഘണ്ടാകർണ്ണ ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം തുടങ്ങി. ക്ഷേത്രാങ്കണത്തിലെ പ്രത്യേകം സജ്ജീകരിച്ച യജ്ഞ മണ്ഡപത്തിൽ എസ്.പി.സന്തോഷ് തന്ത്രി ഭദ്രദീപം പ്രകാശിപ്പിച്ചു. ലൈജു നെടുംപറമ്പിൽ വിഗ്രഹ സമർപ്പണവും സിന്ധു സജി ഭാഗവത സമർപ്പണവും നടത്തി. തണ്ണീർമുക്കം സന്തോഷ് കുമാറാണ് യജ്ഞാചാര്യൻ. യജ്ഞ ദിനങ്ങളിൽ ഭാഗവത പ്രഭാഷണം, അന്നദാനം, വിശേഷാൽ പൂജകൾ,സമൂഹപ്രാർത്ഥന എന്നിവ നടക്കും. 9 ന് സമാപിക്കും.