അമ്പലപ്പുഴ : അടിയന്തര ചികിത്സ ലഭ്യമാക്കേണ്ട പിഞ്ചു കുഞ്ഞിനെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിന് ആംബുലൻസ് വാടക നൽകാൻ പണമില്ലാതിരുന്ന കുടുംബത്തിന് സഹായവുമായി ഓട്ടോറിക്ഷ തൊഴിലാളികൾ. ജനിച്ച് 45 ദിവസം പിന്നിട്ട ആറാട്ടുപുഴ സ്വദേശി അനി- പ്രിയ ദമ്പതികളുടെ കുഞ്ഞിനാണ്

മെഡിക്കൽ കോളേജ് ആശുപത്രിക്കു മുന്നിലെ ഓട്ടോറിക്ഷാ സ്റ്റാന്റി ലെ സി .ഐ. ടി. യു അംഗങ്ങളായ 14 പേരുടെ കൂട്ടായ്മ തുണയായത്. ഡ്രൈവർമാരുടെ കൂട്ടായ്മയായ പുനർജനി പ്രസിഡന്റ് എം. രജീഷ്, സെക്രട്ടറി എൽ .ഹരിലാൽ എന്നിവരുൾപ്പെട്ട സംഘം 8500 രൂപ അംഗങ്ങളിൽ നിന്ന് സമാഹരിച്ചു നൽകുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് ആറോടെ കുട്ടിയെ മാവേലിക്കരയിൽ നിന്നെത്തിയ കെ. സി .സി. യു ആമ്പുലൻസിൽ എസ് .എ. ടി ആശുപത്രിയിലേക്കു കൊണ്ടുപോയി.