 
അമ്പലപ്പുഴ: ഡി .വൈ. എഫ്. ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധത്തെരുവ് സംഘടിപ്പിച്ചു. ഡി. വൈ. എഫ് .ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡോ.ജെ. ഷിജുഖാൻ ഉദ്ഘാടനം ചെയ്തു. പറവൂർ ജംഗ്ഷന് സമീപം സംഘടിപ്പിച്ച പ്രതിഷേധതെരുവിൽ ബ്ലോക്ക് പ്രസിഡന്റ് അജ്മൽ ഹസൻ അധ്യക്ഷനായി.ഡി. വൈ .എഫ് .ഐ ജില്ലാ പ്രസിഡന്റ് ജയിംസ് ശാമുവൽ, വൈശാഖ്, അനുകോയിക്കൽ എന്നിവർ സംസാരിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് എ .അരുൺലാൽ സ്വാഗതം പറഞ്ഞു.