അരൂർ:സി.പി.എം അരൂർ ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് ഡി.വൈ.എഫ്.ഐ എഴുപുന്ന മേഖലാ കമ്മിറ്റി നടത്തിയ പ്രദർശന ഫുട്‌ബാൾ മത്സരം ജില്ലാ പഞ്ചായത്തംഗം അനന്തു രമേശൻ ഉദ്ഘാടനം ചെയ്തു.സി.ടി വാസു,വി.ജി മനോജ്,ലിനു,ആൻഡേഴ്സൻ,പി.കെ മധുക്കുട്ടൻ എന്നിവർ സംസാരിച്ചു. മത്സരത്തിൽ എഴുപുന്ന ഒ.വൈ.സി എഫ്.സി ജേതാക്കളായി.ഡി.വൈ.എഫ്.ഐ അരൂർ ബ്ലോക്ക് സെക്രട്ടറി വി.കെ സൂരജ് സമ്മാനദാനം നിർവ്വഹിച്ചു.