മാവേലിക്കര: വഴുവാടി മാർ ബസ്സേലിയോസ് ഓർത്തഡോക്സ്‌ പള്ളിയിലെ പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ ബാവായുടെ 58ാം ഓർമ്മപ്പെരുന്നാൾ സമാപനത്തോടനുബന്ധിച്ച് നടത്തിയ കൊവിഡ്-19 പോരാളികൾക്കുള്ള ആദരവ് സമ്മേളനം മാവേലിക്കര സി.ഐ സി.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. സുൽത്താൻ ബത്തേരി ഭദ്രാസന മെത്രാപ്പൊലീത്ത ഡോ.ഏബ്രഹാം മാർ എപ്പിപ്പാനിയോസ് അദ്ധ്യക്ഷനായി. കുറത്തികാട് എസ്.ഐ കെ.സുനുമോൻ, ഫാ.ജേക്കബ് ജോൺ കല്ലട, ഫാ.സന്തോഷ് വി.ജോർജ്, ഫാ.കെ.വൈ.തോമസ്, ഫാ.ടോണി എം.യോഹന്നാൻ, ഇടവക വികാരി ഫാ.ജോൺസ് ഈപ്പൻ, സെക്രട്ടറി ടി.കെ.മത്തായി, ട്രസ്റ്റി റെജി കോശി എന്നിവർ സംസാരിച്ചു.
സി.ഐ സി.ശ്രീജിത്ത്, എസ്.ഐ കെ.സുനുമോൻ, എ.എസ്.ഐ ടി.ഹരിലാൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സിനു വർഗീസ്, ഹോം ഗാർഡുമാരായ പി.ജി.സുരേഷ്‌ കുമാർ, കെ.സുരേഷ് കുമാർ, ഫയർ ആന്റ് റസ്‌ക്യു ഓഫീസർ ജി.കെ.ഷിജു, ബ്ലോക്ക് പഞ്ചായത്ത് അംഗം ജി.കെ.ഷീല, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മഹേഷ് വഴുവാടി, അമ്പിളി ഷാജി, നേഴ്സിംഗ് ഓഫീസർമാരായ ആർ.ശാന്തിനി, കെ.കവിത, ജെസിമോൾ ജോർജ്, സാറാമ്മ സജു, റീന വർഗീസ്, ജനനി ജോൺ, നിനി അലക്സ്, ആനി വി.പണിക്കർ, ആശാ വർക്കർമാരായ അർച്ചന, ലിസി വർഗീസ് എന്നിവരെ ആദരിച്ചു.