s

മാവേലിക്കര: മാവേലിക്കര ബോയ്സ് ഹയർസെക്കൻഡറി സ്‌കൂളിൽ എൻ.എസ്.എസിന്റെ നേതൃത്വത്തിൽ നടത്തിയ 'അതിജീവനം" സപ്തദിന ക്യാമ്പ് സമാപിച്ചു. മാവേലിക്കര മുൻസിപ്പൽ ചെയർമാൻ കെ.വി.ശ്രീകുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ് മഞ്ജുശ്രീ പി.ആർ അദ്ധ്യക്ഷയായി. എൻ.എസ്.എസ് ആരംഭിച്ച ഗ്രന്ഥശാലയുടെ ഉദ്ഘാടനം ജോർജ്ജ് തഴക്കര നിർവ്വഹിച്ചു. പുസ്തക പ്രകാശനം ഹരിദാസ് പല്ലാരിമംഗലം നിർവ്വഹിച്ചു. ആദർശ്.എം, ശിവമോൾ.എസ്, ഹരികുമാർ എന്നിവർ സംസാരിച്ചു. ജോർജ്ജ് തഴക്കര, ഹരിദാസ് പല്ലാരിമംഗലം, രാഘവൻ, വാസുദേവൻ, മോഹനൻ, ജെസ്സി, ആൻസി എന്നിവരെ ആദരിച്ചു. പാർവ്വതി സ്വാഗതവും ആർ.ബിന്ദു നന്ദിയും പറഞ്ഞു.