മാവേലിക്കര: ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ഡോക്ടറേറ്റ് നേടിയ ആശ പീറ്ററിനേയും മാസ്റ്റേഴ്സ് ദേശീയ അത്ലറ്റിക് മീറ്റിൽ സ്വർണമെഡൽ നേടിയ എം.എസ് ജോണിനേയും സി.പി.ഐ മാവേലിക്കര ടൗൺ പുതുച്ചിറ ബ്രാഞ്ചിന്റെയും എ.ഐ.വൈ.എഫ് പുതുച്ചിറ യൂണിറ്റിന്റെയും നേതൃത്വത്തിൽ അനുമോദിച്ചു. ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. ബാഞ്ച് സെക്രട്ടറി കെ.രാജു അദ്ധ്യക്ഷനായി. വിജയികൾക്ക് സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ.കെ.എസ്.രവി മെമെന്റോ നൽകി. എ.ഐവൈ.എഫ ജില്ലാ സെക്രട്ടറി സനൂപ് കുഞ്ഞുമോൻ പൊന്നാടയും അണിയിച്ചു. കിരൺ ബോധി മുഖ്യ പ്രഭാഷണം നടത്തി. സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി.ശ്രീകുമാർ, ജില്ലാ കമ്മിറ്റി അംഗം അഡ്വ.അശോക് കുമാർ, എ.ഐവൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം വി.പി.സോണി, മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.രാജേഷ്, നന്ദകുമാർ, എ.ഐവൈ.എഫ് മണ്ഡലം സെക്രട്ടറി വിപിൻദാസ്, പ്രസിഡന്റ് അംജദ്, മേഖലാ സെക്രട്ടറി രഞ്ജിത്ത്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ചന്ദ്രചൂഡൻ, കൃഷ്ണപ്രസാദ്, ജോൺസൺ, മഹിളാ സംഘം സെക്രട്ടറി ഗീത രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.