അരൂർ: കുത്തിയതോട് അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ .സി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരേയും മറ്റ് കോഴ്സുകളിൽ ഉന്നത വിജയം നേടിയവരേയും 16 ന് നടക്കുന്ന പൊതുയോഗത്തിൽ കാഷ് അവാർഡും മെമന്റോയും നൽകി ആദരിക്കും. മാർക്ക് ലിസ്റ്റിന്റെ പകർപ്പും അപേക്ഷയും എരമല്ലൂരിലെ സംഘം ഓഫീസിൽ 10നകം എത്തിക്കണമെന്ന് സെക്രട്ടറി ബി.എൻ.ശ്യാം അറിയിച്ചു.