ചേർത്തല: ചാരമംഗലം ഡി.വി.എച്ച്.എസ്.എസിൽ നടന്ന സപ്തദിന എൻ.എസ്.എസ് ക്യാമ്പ് സമാപിച്ചു. സമാപനസമ്മേളനം കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.അക്ബർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്തോഷ്കുമാർ ക്യാമ്പ് മാഗസീൻ പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ കെ. രശ്മി ക്യാമ്പ് അവലോകനം നടത്തി.പഞ്ചായത്ത് അംഗം പുഷ്പവല്ലി,പുരോഗമന കലാസാഹിത്യ സംഘം കഞ്ഞിക്കുഴി ഏരിയ വൈസ് പ്രസിഡന്റ് വിജയകുമാർ, അദ്ധ്യാപകരായ എസ്.ശ്രീജ,ടി.സന്തോഷ്,ക്യാമ്പ് ലീഡർ ആൽബിൻ തോമസ് എന്നിവർ സംസാരിച്ചു. എം.മാളൂട്ടി സ്വാഗതവും പ്രോഗ്രാം ഓഫീസർ റസീന സന്ദിയും പറഞ്ഞു.