ആലപ്പുഴ: ബൈപാസി​ന്റെ കളർകോട് ഭാഗത്തെ സി​ഗ്നലി​ൽ സി​ഗ്നൽതെറ്റി​ച്ച് വാഹനങ്ങൾ പായുന്നത് പതി​വാകുന്നു. ഏറെ തി​രക്കുള്ള ഈ ഭാഗത്തെ സി​ഗ്നൽ ലംഘനം വലി​യ അപകട ഭീഷണി​യാണ് ഉയർത്തുന്നത്. ട്രാഫിക്, മോട്ടോർ വാഹന വകുപ്പ് പരി​ശോധന ഇവി​ടെ ദി​വസവുമുണ്ടെങ്കി​ലും നഗരത്തി​ലെ ഗതാഗത പ്രശ്നം രൂക്ഷമായി​രി​ക്കുന്നതി​നാൽ 24 മണി​ക്കൂർ വാഹന പരി​ശോധന ഇവി​ടെ നടപ്പി​ലായി​ട്ടി​ല്ല.

ആലപ്പുഴ ബൈപാസിൽ നിയമം തെറ്റിക്കുന്നവരെ പിടികൂടാൻ എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. കളർകോട് ബൈപാസ് സിഗ്നലിൽ തെറ്റിച്ചതിന് കഴിഞ്ഞ മാസം കെ.എസ്.ആർ.ടി സി ബസ് ഡ്രൈവർക്ക് പിഴ ഈടാക്കിയിരുന്നു.

നഗരത്തിൽ ശവക്കോട്ടപ്പാലം, കൊമ്മാടി , പിച്ചുഅയ്യർ,വൈ.എം.സി, ജില്ലാകോടതിപ്പാലം, കൈചുണ്ടി മുക്ക് എന്നി​വി​ടങ്ങളി​ൽ വലി​യ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഈ സ്ഥലങ്ങളിലെ ഗതാഗത നി​യന്ത്രണത്തി​നായി​ ട്രാഫിക് പൊലീസി​നെ നി​യോഗി​ക്കേണ്ടി​വരുന്നു. ഇതി​ന് ശേഷമാണ് കളർകോട് ഭാഗങ്ങളിൽ പരിശോധന നടത്തുന്നതത്രെ.

സി​ഗ്നൽ അറിഞ്ഞ് വേണം ഡ്രൈവിംഗ്

സാധാരണക്കാരാണ് കൂടുതൽ നിയമം തെറ്റിച്ച് വാഹനം ഓടിക്കുന്നത്. പലർക്കും സിഗ്നൽ സമ്പ്രദായം മനസിലാകാത്ത പ്രശനമുണ്ടെന്ന് അധികൃതരും പറയുന്നു. സിഗ്നൽ തെറ്റിച്ച് വാഹനം ഓടിക്കുന്നവർക്ക് പൊലീസുകാർ ആദ്യ ഘട്ടത്തിൽ ബോധവത്കരണമാണ് നടത്തുന്നത്. നിലവിൽ നിയമം തെറ്റിക്കുന്നവരുടെ കൈയിൽ നിന്ന് 250-500 രൂപയാണ് പിഴ ഈടാക്കുന്നത്. എന്നാൽ മൂന്നിലധികം തവണ നിയമം തെറ്റിക്കുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുന്നുണ്ട്. ബൈപാസ് സിഗ്നലിൽ നിയമം തെറ്റിച്ച് വാഹനം ഓടിക്കുന്നതിന് ദിവസവും 10 മുതൽ 30 കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. രണ്ട് കോളേജ് പ്രവർത്തിക്കുന്ന ജംഗ്ഷനായതിനാൽ എപ്പോഴും വലിയ തിരക്കുള്ള സ്ഥലമാണ്.

.......

# കഴിഞ്ഞ മാസം ചാർജ് ചെയ്ത കേസുകൾ............................800 എണ്ണം

# ഒരു ദിവസവം റിപ്പോോർട്ട് ചെയ്യുന്നത്.................................10-30

.......

സിഗ്നൽ തെറ്റിച്ച് വാഹനം ഓടിക്കുന്ന കേസുകൾ ദിവസും ട്രാഫിക് പൊലീസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. സാധാരണക്കാർക്ക് സിഗ്നൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. ഇവർക്ക് ബോധവത്കരണം നൽകിയാണ് വിടുന്നത്. നിലവിൽ നിയമം തെറ്റിക്കുന്നവർക്ക് ചെറിയ പിഴ ഈടാക്കുന്നുണ്ട്. ബോധപൂർവം നിയമം തെറ്റിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. പൊതുജനങ്ങളെ കൂടാതെ സർക്കാർ വാഹന ഡ്രൈവർമാരും നിയമം തെറ്റിച്ചാൽ നടപടി സ്വീകരിക്കും.

തോമസ്, ട്രാഫിക് എസ്.ഐ