s

അരൂർ : സഹകാരികളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്ക് എഴുപുന്ന സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗത്തിൽ എൻഡോവ്മെന്റ് വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.പി. അനിൽ കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ബോർഡ് മെമ്പർ മാരായ വി.എം.ജയപ്രകാശ്, എൻ.ജെ.ആന്റപ്പൻ ,കെ. ആർ.അജയകുമാർ,കെ. എസ്. അനിൽകുമാർ,വി.ജി. മനോജ്, റെനീഷ് ജോസഫ് ,എ .കെ .വേലായുധൻ, കെ.എ. ജൂലിയറ്റ്, ഇന്ദിര, സെക്രട്ടറി ബെന്നി ചാക്കോ എന്നിവർ സംസാരിച്ചു.