mr-mla
കൊറ്റാർകാവ് ശുഭാനന്ദ ആശ്രമത്തിൽ നിർമ്മിച്ച പ്രതിപുരുഷമന്ദിരസമർപ്പണം എം.ആർ. അരുൺകുമാർ എം.എൽ.എ നിർവ്വഹിക്കുന്നു

ആലപ്പുഴ: സമൂഹത്തിന്റെ ഉന്നതിക്കായി​ ശുഭാനന്ദഗുരുദേവൻ ജീവിതം സമർപ്പിച്ചുവെന്ന് എം.ആർ. അരുൺകുമാർ എം.എൽ.എ പറഞ്ഞു. അന്ധതകൾക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ ശുഭാനന്ദഗുരുദേവൻ സ്ഥാപിച്ച ആത്മബോധോദയ സംഘം ഇന്നും മാതൃകാ സേവനം നടത്തുകയാണ്. മുംബയിൽ വ്യവസായിയായ തുളസീധരൻ മാവേലിക്കര കൊറ്റാർകാവ് ശുഭാനന്ദ ആശ്രമത്തിൽ നിർമ്മിച്ചു നൽകിയ പ്രതിപുരുഷമന്ദിരസമർപ്പണം നടത്തുകയായിരുന്നു അദ്ദേഹം. കൗൺസിലർ അനി വർഗീസ്, സംഘം ജനറൽ സെക്രട്ടറി ഗോപാലകൃഷ്ണൻ, സ്വാമി ശുഭാനന്ദദാസ്, തുളസിധരൻ തുടങ്ങിയവർ സംസാരി​ച്ചു. തുടർന്ന് ശുഭാനന്ദ ഗുരുദേവനെ നേരിട്ടു കണ്ടു അനുഗ്രഹം നേടിയവരെ പൊന്നാട അണിയിച്ചു ആദരിച്ചു. ജ്ഞാനാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി.