 
അരൂർ: കുത്തിയതോട് അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ എരമല്ലൂരിലെ നീതി മെഡിക്കൽ സ്റ്റോറിൽ വാതിൽപ്പടി സേവനം ആരംഭിച്ചു. 8921205767 എന്ന വാട്സാപ്പ് നമ്പരിൽ വേണ്ട മരുന്നുകളുടെ വിവരം നൽകിയാൽ 10 മുതൽ 70 ശതമാനം വരെ വിലക്കുറവിൽ വീട്ടിൽ ലഭിക്കും. അരൂർ,അരൂക്കുറ്റി, വടുതല, കുമ്പളങ്ങി സൗത്ത് ,ചന്തിരൂർ, എരമല്ലൂർ, എഴുപുന്ന, കുത്തിയതോട്, വല്ലേeത്താട് തുടങ്ങിയ സ്ഥലങ്ങളിൽ സേവനം ലഭിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. 200 രൂപയിലധികം വിലവരുന്ന മരുന്ന് ഡോക്ടറുടെ കുറിപ്പടി പ്രകാരം ഓൺലൈനായി ആവശ്യപ്പെടുന്നവർക്കാണ് യാതൊരു സർവീസ് ചാർജ്ജുമില്ലാതെ വീടുകളിൽ എത്തിക്കുന്നത്..പദ്ധതിയുടെ ഉദ്ഘാടനം സംഘം പ്രസിഡന്റും കെ.എസ്.ഡി.പി.ചെയർമാനുമായ സി.ബി.ചന്ദ്രബാബു നിർവ്വഹിച്ചു. സെക്രട്ടറി ബി.എൻ.ശ്യാം,ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ.ജി.കുഞ്ഞിക്കുട്ടൻ, എം.വി.ആണ്ടപ്പൻ, ബിജൂ ജോർജ്ജ്, സതീഷ്, ചന്ദ്രബാബു, സജീവൻ ഫാർമസിസ്റ്റ് ആശ എന്നിവർ പങ്കെടുത്തു.