
പൂച്ചാക്കൽ : കോൺഗ്രസ് പെരുമ്പളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമ്പളത്തെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. രാഷ്ട്രീയകാര്യസമിതി അംഗം എം. ലിജു, അരിത ബാബു, എസ് ദീപു, സി. ഗോപിനാഥ്, എം.ആർ രാജേഷ്, ടി.എച്ച്. അഫ്സൽ തുടങ്ങിയവർ പങ്കെടുത്തു.