അരൂർ:അരുർ ഗുരുദർശനം ട്രസ്റ്റിന്റെ 17-ാം വാർഷികവും കുടുംബ സംഗമവും എസ്.എൻ.ഡി.പി.യോഗം ഡയറക്ടർ ബോർഡ് അംഗം വി.ശശികുമാർ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് രക്ഷാധികാരി വി.കെ. സുരേഷ് അദ്ധ്യക്ഷനായി. ട്രസ്റ്റ് പ്രസിഡൻറ് കെ.സി.കണ്ണൻ, സെക്രട്ടറി എൻ.പി.കാർത്തികേയൻ, വൈസ് പ്രസിഡൻറ് ഉത്തമൻ ,കൺവീനർ ആർ.അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.