ambala

അമ്പലപ്പുഴ : കഞ്ഞിപ്പാടം വട്ടപ്പായിത്തറ ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ കുത്തിതുറന്ന് മോഷ്ടാക്കൾ പണം അപഹരിച്ചു. പുലർച്ചെ കഴകം ജീവനക്കാരൻ എത്തിയപ്പോഴാണ് ക്ഷേത്രത്തിലെ നാല് കാണിക്ക വഞ്ചികൾ പൊട്ടിച്ചിട്ടിരിക്കുന്നത് കണ്ടത്. ഒരു കാണിക്ക പാത്രം മോഷ്ടാക്കൾ കൊണ്ടു പോകുകയും ചെയ്തു . ക്ഷേത്രം പ്രസിഡന്റ് ഉദയകുമാറിന്റെ പരാതിയെ തുടർന്ന് അമ്പലപ്പുഴ പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. മോഷ്ടാക്കൾക്കായി അന്വേഷണം ഊർജിതമാക്കി.