s

ആലപ്പുഴ: ജില്ലയിലെ ബി.പി.എൽ വിഭാഗത്തിപ്പെട്ട പ്രമേഹ രോഗികളായ 100 വയോജനങ്ങൾക്ക് സൗജന്യമായി ഗ്ലൂക്കോമീറ്റർ നൽകുന്ന സാമൂഹ്യ നീതി വകുപ്പിന്റെ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

അർഹരായവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം പ്രായം തെളിയിക്കുന്ന രേഖ, പ്രമേഹ രോഗിയാണെന്നതിന് സർക്കാർ ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ്, ബി.പി.എൽ റേഷൻ കാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ നൽകണം. സാമൂഹ്യനീതി വകുപ്പിൽ നിന്നും മുമ്പ് ഗ്ലൂക്കോമീറ്റർ ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. വിശദവിവരങ്ങളും, അപേക്ഷയും ജില്ലാ സാമൂഹ്യനീതി ഓഫീസിലും, www.sjd.kerala ൽ ലഭിക്കും. ഫോൺ: 04772253870. അപേക്ഷകൾ 20 വരെ സ്വീകരിക്കും.