 
മാന്നാർ : ആദ്യമായി കുത്തിയോട്ടപ്പാട്ടുകളെഴുതിയ വനിതയായി ഡോ.എൽ.ശ്രീരഞ്ജിനി ഇന്ത്യൻ ബുക്ക് ഒഫ് റെ
ക്കാഡിലിടം പിടിച്ചു. പരുമല ശ്രീ വലിയ പനയന്നാർകാവ് ദേവീക്ഷേത്ര ചരിത്രവും ദേവീമാഹാത്മ്യവും ഉൾപ്പെടുത്തിയാണ് ' ദേവീപ്രഭാവം" എന്ന കുത്തിയോട്ടപ്പാട്ടുകളുടെ സമാഹാരം പ്രസിദ്ധീകരിച്ചത്.
ശ്രീരഞ്ജിനി രചിച്ച ചെട്ടികുളങ്ങര ദേവീചരിതം കുത്തിയോട്ടപ്പാട്ടുകൾ പ്രസിദ്ധീകരണത്തിന് തയ്യാറായിക്കൊണ്ടിരിക്കുന്നു. മാന്നാർ കുരട്ടിക്കാട് ശ്രീമൂകാംബിക കലാക്ഷേത്രം ഡയറക്ടറും കലാസമിതി സെക്രട്ടറിയുമായ ശ്രീരഞ്ജിനി സാമൂഹ്യ പ്രവർത്തകനും കുത്തിയോട്ടപ്പാട്ടു രചയിതാവുമായിരുന്ന പരുമല പടിഞ്ഞാറ്റേടത്തു തോപ്പിൽ കെ.അപ്പുക്കുട്ടനാദിശ്ശരുടെ ചെറുമകളാണ്. കർണ്ണാടക സംഗീതത്തിൽ ഓണററി ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്.
ഗുരു ചെങ്ങന്നൂർ സംഗീത അവാർഡ്, കാവാലം നാരായണപ്പണിക്കർ സ്മാരക സംഗീത-സാഹിത്യ പുരസ്‌കാരം, ക്രിയാറ്റിഫ് നോവൽ അവാർഡ് തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. പമ്പ, താരാട്ട് (കവിതാ സമാഹാരങ്ങൾ ), അമൃത വർഷിണി, ഒരേ പാതയിലെ സഞ്ചാരികൾ (ലഘു നോവലുകൾ ), അമൃത കല്ലോലിനി എന്നിവയാണ് ശ്രീരഞ്ജിനിയുടെ മറ്റ് രചനകൾ.