s

ആലപ്പുഴ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഓംബുഡ്സ്‌മാനായി ഡോ.സജി മാത്യു ചുമതലയേറ്റു. തൊഴിലുറപ്പ് പദ്ധതിയുടെ സുഗമമായ നടത്തിപ്പും പരാതിപരിഹാരവുമാണ് ഓംബുഡ്സ്മാന്റെ ചുമതല. സിവിൽ സ്റ്റേഷന്റെ താഴത്തെ നിലയിൽ സബ് ട്രഷറിക്ക് എതിർവശത്താണ് ഓഫീസ്.

തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ ഓംബുഡ്‌സ്‌മാൻ, എം.ജി.എൻ.ആർ.ജി.എസ്, സിവിൽ സ്റ്റേഷൻ ആലപ്പുഴ- 688001 എന്ന വിലാസത്തിലോ ഓഫീസിൽ നേരിട്ടോ mgnregsombudsmanalpy@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ 9447503207, 9847503207, 04772991063 എന്ന നമ്പറുകളിലോ അറിയിക്കണമെന്ന് ജോയിന്റ് ഡവലപ്‌മെന്റ് കമ്മിഷണർ അറിയിച്ചു.