വള്ളികുന്നം: ആതുരസേവ ഭൂഷൺ ദേശീയ പുരസ്കാര ജേതാവ് ഡോ.രവികുമാർ കല്യാണിശേരിയെ വള്ളികുന്നം ലയൺസ് ക്ലബിന്റ നേതൃത്വത്തിൽ ആദരിച്ചു. അനുമോദന സമ്മേളനം ലയൺസ് റീജിയൻ ചെയർപേഴ്സൺ ആർ. കെ പ്രകാശ് ഉദ്ഘാടനം ചെയ്തു. ക്ലബ്‌ പ്രസിഡന്റ് സി.ഒ.അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ക്ലബ്ബ് സെക്രട്ടറി നാസർ ഷാൻ, ട്രഷറർ കെ.അശോകൻ, എൻ.വാസുദേവൻ പിള്ള, ഇ.എസ്.ആനന്ദൻ, ശ്രീകാന്ത് എസ്.പിള്ള, കെ.അനിൽ കുമാർ, എസ്. അജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.