 
ആലപ്പുഴ : സ്കൂൾ ഒഫ് ലൈഫ് ഒഫ് സ്കിൽസിന്റെ ആഭിമുഖ്യത്തിൽ നടന്ന സ്നേഹോത്സവിന്റെയും എസ്.എൽ.എസിന്റെ ചാരിറ്റി വിഭാഗമായ ജീവാമൃതത്തിന്റെയും ഉദ്ഘാടനം അഡ്വ.എ.എം.ആരിഫ് എം.പി നിർവഹിച്ചു. സ്കൂൾ ഒഫ് സ്കിൽസ് ഡയറക്ടർ പി.എം. ഷാജി ആമുഖപ്രഭാഷണം നടത്തി. ഐ.എം.എ ജില്ലാ പ്രസിഡന്റ് ഡോ.എ.പി.മുഹമ്മദ്, ആലപ്പുഴ മെഡിക്കൽ കോളേജ് ന്യൂറോളജി മേധാവി ഡോ.സി.വി.ഷാജി, ഡി.സുരേഷ് ബാബു എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ നാസർ പട്ടരുമഠം അദ്ധ്യക്ഷതവഹിച്ചു. ജനറൽ കൺവീനർ പി.ജയാനന്ദൻ സ്വാഗതവും സെക്രട്ടറി ശ്യാമിനി അജിത്ത് നന്ദിയും പറഞ്ഞു. നഹാസ് ഷംസുദ്ദീൻ മത്സര വിജയികൾക്ക് സമ്മാനം നൽകി.