ഹരിപ്പാട്: ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തിനു കീഴിലുളള തൃക്കുന്നപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിന് ആംബുലൻസ് അനുവദിച്ചു ഫ്ലാഗ് ഓഫ് കർമ്മം എ.എം. ആരിഫ് എംപി നിർവഹിച്ചു. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തി​ൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വിഷ്ണു മോഹൻദേവ്, വികസന സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർ പോഴ്സൺടി​.ആർ. വത്സല, അരോഗ്യ സ്റ്റാൻഡിംഗ് കമ്മി​റ്റി ചേയർപേഴ്സൺ കുമാരി. പി. ശാന്തികൃഷ്ണ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എൻ പ്രസാദ്കുമാർ, ശോഭ, സുധിലാൽ, തൃക്കുന്നപ്പുഴ സി.എച്ച്.സി. മെഡിക്കൽ ഓഫീസർ ഡോ സുനിൽ എന്നിവർ സംസാരിച്ചു.അഡ്വ. എ.എം. ആരിഫ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുമാണ് ആംബുലൻസി​നുള്ള തുക അനുവദി​ച്ചത്.