ആലപ്പുഴ: സമഗ്ര ശിക്ഷാ കേരളം എലിമെന്ററി, സെക്കൻഡറി വിഭാഗം സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള വാക്-ഇൻ-ഇന്റർവ്യൂ 10ന് രാവിലെ 10മുതൽ എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്ററുടെ കാര്യാലയത്തിൽ നടത്തും.

ഉദ്യോഗാർത്ഥികൾ ആർ.സി.ഐ രജിസ്‌ട്രേഷൻരേഖയുടെയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും അസലും പകർപ്പുകളും സഹിതം പങ്കെടുക്കണം. ഫോൺ: 0477- 2239655.