s

അമ്പലപ്പുഴ : വർഗീയതക്കെതിരെ വിവധ ഭാഗങ്ങളിൽ സി.പി.എം ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. അമ്പലപ്പുഴ ടൗൺ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കച്ചേരി മുക്കിൽ നടത്തിയ കൂട്ടായ്മ എച്ച്. സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം കെ. സുഗുണൻ അദ്ധ്യക്ഷനായി. വളഞ്ഞവഴി എസ്. എൻ. കവലയിൽ സംഘടിപ്പിച്ച കൂട്ടായ്മ ഏരിയ സെക്രട്ടറി എ. ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. തോട്ടപ്പള്ളി ലോക്കൽ കമ്മിറ്റി തോട്ടപ്പള്ളി ജംഗ്ഷനിൽ സി. ഷാംജിയും പുന്നപ്ര കളിത്തട്ട് ജങ്ഷനു സമീപം കെ. മോഹൻകുമാറും കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.