ആലപ്പുഴ: പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് മണ്ണെണ്ണ പെർമിറ്റ് അനുവദിക്കുന്നതിനായുള്ള ഏകദിന സംയുക്ത പരിശോധന 16ന് നടക്കും. ജില്ലയിൽ 36 കേന്ദ്രങ്ങളിൽ രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ച് വരെയാണ് യാനങ്ങളുടെ ഭൗതിക പരിശോധനയ്ക്ക് ക്രമീകരണം ഏർപ്പെടുത്തുന്നത്. ഒരു വ്യക്തിക്ക് പരമാവധി രണ്ട് എഞ്ചിനുകൾക്ക് മാത്രമേ പെർമിറ്റ് അനുവദിക്കൂ. എട്ടിന് വൈകുന്നേരം അഞ്ചു വരെ അപേക്ഷകൾ സ്വീകരിക്കും.