coirfed

ആലപ്പുഴ: കയർഫെഡ് എം.ഡി സി.സുരേഷ് കുമാർ കയർ വകുപ്പ് സെക്രട്ടറിക്ക് ഇന്നലെ രാജി സമർപ്പിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് അറിയുന്നു. 2017 മുതൽ കയർഫെഡ് എം.ഡിയായി പ്രവർത്തിച്ചുവരികയായിരുന്നു. എന്നാൽ, രാജിയെപ്പറ്റി ഔദ്യോഗികമായി ഒരു അറിയിപ്പും കയർഫെഡിൽ ലഭിച്ചിട്ടില്ലെന്ന് പ്രസിഡന്റ് അഡ്വ. എൻ.സായികുമാർ അറിയിച്ചു.