thaikattussery
തൈക്കാട്ടുശേരി പഞ്ചായത്ത് ഓഫീസ് പടിക്കൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.പി അരുൺ കുമാർ നടത്തിയ ഉപവാസം ,ജില്ലാ പ്രസിഡന്റ് ടിജിൻ ജോസഫ് നാരങ്ങാ നീരു നൽകി അവസാനിപ്പിക്കുന്നു.

പൂച്ചാക്കൽ : തൈക്കാട്ടുശേരി പഞ്ചായത്തിൽ ഗുണനിലവാരം കുറഞ്ഞ സി.സി ടിവി. കാമറകൾ സ്ഥാപിച്ച് പഞ്ചായത്തിന് 38 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്ന് ആരോപിച്ച് ഭരണ സമിതിക്കെതിരെ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ .പി. അരുൺ കുമാർ പഞ്ചായത്ത് പടിക്കൽ ഉപവാസം നടത്തി. ഡി.സി.സി. സെക്രട്ടറി എൻ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് നിധീഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ പി.വി.രജിമോൻ, കെ.പി കൃഷ്ണൻനായർ, സി.പി. വിനോദ്, രാജപ്പൻ നായർ, ജോസഫ് റ്റിജിൻ, രതിനാരായണൻ, അനൂപ്,ബാബു,സിന്ധു, വി.കെ സുനിൽകുമാർ , ജോഷി, ആര്യവൃന്ദ തുടങ്ങിയവർ പ്രസംഗിച്ചു. വൈകിട്ട് നടന്ന സമാപന ചടങ്ങ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് റ്റിജിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. ഗാന്ധിദർശൻ സമിതി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. രാജേഷ് മുഖ്യപ്രഭാഷണം നടത്തി.