ചേർത്തല: സംസ്ഥാന ലൈബ്രറി കൗൺസിലിന്റെയും സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും നിർദ്ദേശനുസരണമുള്ള വിമുക്തി വാരാചരണത്തിന്റെ ഭാഗമായി ചേർത്തല നെടുമ്പ്രക്കാട് ശിൽപ്പി ആർട്‌സ് ആൻഡ് ലൈബ്രറി ക്ലബ് വിമുക്തി സെമിനാർ നടത്തി. ലൈബ്രറി പ്രസിഡന്റ് ശങ്കു ചേർത്തല അദ്ധ്യക്ഷത വഹിച്ചു, റിട്ട.എക്സൈസ് ട്രെയിനർ സി. ദാമോദരൻ വിഷയമവതരിപ്പിച്ചു. സി എം സി 5-ാം വാർഡ് കൗൺസിലർ ഡി.സൽജി, താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ യു.മോഹനൻ,കെ.പി.രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.ലൈബ്രറി സെക്രട്ടറി പി.വിനീത് സ്വാഗതവും എസ്.അഖിലേഷ് നന്ദിയും പറഞ്ഞു.
ഡി.സൽജി ചെയർമാനായും,പി.വിനീത് കൺവീനറുമായുള്ള 7അംഗ വിമുക്തി ക്ലബ്ബും രൂപീകരിച്ചു.